
ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണം വാർഡിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി. വിജു മോഹൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അൽ ഹിബ കണ്ണാശുപത്രിയിലെ ഡോ. മെഹ്ന ക്യാമ്പിന് നേതൃത്വം നൽകി. ഡോ. അരുൺ, ആശാവർക്കർ എസ്.ലത, ലാലാസജു, കിഷോർ.പി, മീരാകൃഷ്ണൻ, എസ്. സജീന, അതുൽ റോയി, എസ്.ഗീത എന്നിവർ സംസാരിച്ചു.