
കല്ലമ്പലം: കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ കരവാരം കുടുംബശ്രീ സി.ഡി.എസ് പരിധിയിലെ വിവിധ എ.ഡി.എസുകളും സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്. മോഡൽ ജി.ആർ.സി, കരവാരം പട്ടികജാതി സർവീസ് സഹകരണസംഘം എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
വനിതകൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വിലാസിനി അദ്ധ്യക്ഷയായി. ജില്ലാ മിഷൻ ഡി.എം.സി നജീബ്, പട്ടികജാതി സർവീസ് സഹകരണ സംഘം പ്രസിഡന്റ് ശശികുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി. പ്രസീത, എസ്. കവിത, പഞ്ചായത്തംഗങ്ങളായ ഫാൻസി വിഷ്ണു, ദീപ്തി, ജില്ലാ മിഷൻ ഡി.പി.എം സ്വാതി, കമ്യൂണിറ്റി കൗൺസിലർ എസ്. ബിന്ദുപ്രഭ തുടങ്ങിയവർ പങ്കെടുത്തു.