വിഴിഞ്ഞം: തുറമുഖ വിരുദ്ധർ തീവ്രവും അതിഭീകരവുമായ നിലയിലേക്ക് സമരത്തെ മാറ്റിയ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ ആവശ്യപ്പെട്ടു. വികസനം ലക്ഷ്യമിട്ട് സമാധാനപരമായി സമരം നടത്തുന്നവരെ മാത്രമല്ല സ്ഥലവാസികളെ പോലും മർദ്ദിക്കുകയാണ്. കോടതിവിധിയെ മാനിക്കാതെയുള്ള സമരം എത്രയും വേഗം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.