
കല്ലമ്പലം: പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ ലൈബ്രറി കൗൺസിൽ പദ്ധതി പ്രകാരം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ചരിത്രോത്സവം സെമിനാർ സംഘടിപ്പിച്ചു. പ്രസിഡന്റ് എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് വി. ശിവപ്രസാദ് അദ്ധ്യക്ഷനായി. മാദ്ധ്യമ പ്രവർത്തകനായ കെ.ജി.ബിജു മുഖ്യപ്രഭാഷണം നടത്തി.
ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ്, വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്. ഷാജഹാൻ, ആർ. രേണുക, റജൂല വിജയൻ, എം. ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.