202211

ഉദിയൻകുളങ്ങര: ചെങ്കൽ സായി കൃഷ്ണാ പബ്ലിക് സ്കൂളിൽ ശാസ്ത്രകാല മേളക്ക് തുടക്കമായി.പ്രിൻസിപ്പൽ രേണുക ഉദ്ഘാടനം ചെയ്തു.അക്കാഡമിക് ഡയറക്ടർ രാധാകൃഷ്ണൻ,മാനേജിംഗ് ഡയറക്ടർ മോഹൻകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.പാഴാകുന്ന ജലം റീസൈക്കിൾ ചെയ്തുപയോഗിക്കാൻ സാധിക്കുന്ന പ്രോജക്ട്,അലങ്കാര മത്സ്യങ്ങൾക്ക് അധികകാലം ജീവിക്കാനുള്ള ഘടകങ്ങളെ വിശദീകരിക്കുന്ന പ്രോജക്ട്,ലാവ,ഹൈഡ്രോളിക്ക് ബ്രേക്ക് സിസ്റ്റം അപ്പ് നിൽ റോളർ,ലീഫി ടെക്നോളജി,സ്മോക് അബ്സോർബർ തുടങ്ങിയവ പ്രദർശനത്തിലുണ്ട്.