nov27b

ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൾ യൂണിയന് കീഴിലുള്ള മേലാറ്റിങ്ങൽ ശാഖയുടെ ആഭിമുഖ്യത്തിൽ 11ാമത് ഗുരുദേവ പ്രതിഷ്ഠാവാർഷികം നടന്നു. അറ്റിങ്ങൽ യൂണിയൻ സെക്രട്ടറി എം. അജയൻ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം സ്വാമി ബോധി തീർത്ഥാനന്ദ പൂജാകർമ്മങ്ങളും ഗുരുപൂജയും അനുഗ്രഹ പ്രഭാഷണവും നടത്തി. ശാഖാ പ്രസിഡന്റ് എൻ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എൻ.സിഅനിൽ,​ശാഖാ വൈസ് പ്രസിഡന്റ് വസുന്ദരൻ, പഞ്ചായത്ത് കമ്മിറ്റി അംഗം അജി പ്രസാദ് ,​ ശാഖാ വനിതാ സംഘം സെക്രട്ടറി സുനിതാ ശ്രീകുമാർ എന്നിവർ സംസാരിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് അന്നദാനവും നടന്നു.