police1

അമ്പതോളം വൈദികർക്കെതിരെ ഗൂഢാലോചനക്കേസ്


രണ്ട് ഉദോഗസ്ഥരുടെ നില ഗുരുതരം

ജീപ്പുകളും വാനുകളും തകർത്തു

പരിക്കേറ്റവരെ ആശുപത്രിയിൽ

എത്തിക്കുന്നതും തടഞ്ഞു

സ്ഥിതിഗതി ഗുരുതരം

തി​രു​വ​ന​ന്ത​പു​രം​:​ ​ല​ത്തീ​ൻ​ ​അ​തി​രൂ​പ​ത​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ഴി​ഞ്ഞ​ത്ത് ​തു​റ​മു​ഖ​ ​വി​രു​ദ്ധ​സ​മ​ര​ ​സ​മി​തി​ ​ശ​നി​യാ​ഴ്ച​ ​ന​ട​ത്തി​യ​ ​അ​ക്ര​മ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ഡോ.​തോ​മ​സ് ​ജെ.​നെ​റ്റോ​യെ​ ​ഒ​ന്നാം​ ​പ്ര​തി​യാ​ക്കി​യ​തി​നു​ ​പി​ന്നാ​ലെ,​ ​അ​റ​സ്റ്റി​ലാ​യ​ ​അ​ഞ്ചു​പേ​രെ​ ​വി​ട്ട​യ​യ്ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ​ ​സ​മ​ര​ക്കാ​ർ​ ​വി​ഴി​ഞ്ഞം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​ആ​ക്ര​മി​ച്ചു.​

​ഫോ​ർ​ട്ട് ​അ​സി.​ക​മ്മി​ഷ​ണ​ർ​ ​ഷാ​ജി,​ ​വി​ഴി​ഞ്ഞം​ ​സി.​ഐ​ ​പ്ര​ജീ​ഷ് ​ശ​ശി​, ​​ ​ര​ണ്ട് ​വ​നി​ത​ക​ള​ട​ക്കം​ 35​ ​പൊ​ലീ​സു​കാ​രെ​യും​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചു.​ ​ഫോ​ർ​ട്ട് ​സ്റ്റേ​ഷ​നി​ലെ​ ​സി.​പി.​ഒ​ ​ശ​ര​ത് ​കു​മാ​ർ,​ ​വി​ഴി​ഞ്ഞം​ ​പ്രൊ​ബേ​ഷ​ൻ​ ​എ​സ്.​ഐ​ ​ ലി​ജു​ ​പി.​ ​മ​ണി​ ​എ​ന്നി​വ​രു​ടെ​ ​നി​ല​ ​ഗു​രു​ത​ര​മാ​ണ്.​ കാലിലെ എല്ലുകൾ തകർന്ന ലിജുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി മെഡി.കാേളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

​16 പൊലീസുകാരെ ​മെ​ഡി​.​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു. ആയിരത്തോളം വരുന്ന സമരക്കാരുടെ അക്രമങ്ങളിൽ പൊലീസ് സ്റ്റേഷനും പരിസരവും കലാപഭൂമിയായി.

സ്ഥിതി ഗുരുതരമായതോടെ എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിലേറെ സായുധ പൊലീസ് ഇന്ന് രാവിലെ വിഴിഞ്ഞത്ത് എത്തും.

വൈ​കി​ട്ട് ​ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു​ ​അ​ക്ര​മ​ങ്ങ​ൾ​ക്ക് ​തു​ട​ക്കം.​ ​ഇ​രു​മ്പ് ​ക​മ്പി​ക​ളും​ ​പ​ങ്കാ​യ​ങ്ങ​ളു​മാ​യാ​ണ് ​സ്റ്റേ​ഷ​ൻ​ ​ആ​ക്ര​മി​ച്ച​ത്.​ ​നാ​ലു​ ​ജീ​പ്പു​ക​ളും​ ​ര​ണ്ടു​ ​വാ​നു​ക​ളും​ ​ഇ​രു​പ​ത് ​ബൈ​ക്കു​ക​ളും​ ​ത​ക​ർ​ത്തു.​ ​പൊ​ലീ​സു​കാ​രെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ​ ​വി​ളി​ച്ചു​വ​രു​ത്തി​യ​ ​ആം​ബു​ല​ൻ​സു​ക​ൾ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​മ​ട​ക്കി​ ​അ​യ​ച്ചു.​ 600​ലേ​റെ​ ​പൊ​ലീ​സു​കാ​ർ​ ​വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​നി​ന്നെ​ത്തി​യാ​ണ് ​സ്റ്റേ​ഷ​ന്റെ​ ​നി​യ​ന്ത്ര​ണം​ ​തി​രി​ച്ചു​ ​പി​ടി​ച്ച​ത്.​ ​തു​ട​ർ​ന്നാ​ണ് ​പൊ​ലീ​സു​കാ​രെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യ​ത്.​ ​റാ​പ്പി​ഡ് ​ആ​ക്ഷ​ൻ​ ​ഫോ​ഴ്സ് ​എ​ത്തി​ ​നി​ല​യു​റ​പ്പി​ച്ചെ​ങ്കി​ലും​ ​അ​ക്ര​മി​ക​ൾ​ ​പി​രി​ഞ്ഞു​ ​പോ​യി​ല്ല.​ ​രാ​ത്രി​ ​ഒ​ൻ​പ​തോ​ടെ​ ​ടി​യ​ർ​ ​ഗ്യാ​സ് ​പ്ര​യോ​ഗി​ച്ചു.​

​ ശനിയാഴ്ചത്തെ അക്രമവുമായി ബന്ധപ്പെട്ട് ​വി​ഴി​ഞ്ഞം​ ​സ്വ​ദേ​ശി​ ​സെ​ൽ​റ്റ​നെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​ഇ​യാ​ളെ​ ​മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​വൈ​കി​ട്ട് ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​ ​മു​ത്ത​പ്പ​ൻ,​ ​ലി​യോ,​ ​ശം​ഖി,​ ​പു​ഷ്പ​രാ​ജ് ​എ​ന്നി​വ​രും​ ​അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് ​സ്ത്രീ​ക​ൾ​ ​അ​ട​ക്ക​മു​ള്ള​ ​സം​ഘം​ ​സ്റ്റേ​ഷ​ൻ​ ​ആ​ക്ര​മി​ച്ച​ത്.​ ​സ്റ്റേ​ഷ​ൻ​ ​വ​ള​ഞ്ഞ് ​ക​ല്ലേ​റു​ ​ന​ട​ത്തി​യ​ ​സം​ഘം​ ​​ ​ഇ​ര​ച്ചു​ക​യ​റി​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.​ ​ഫ​ർ​ണി​ച്ച​റും​ ​ക​മ്പ്യൂ​ട്ട​റു​ക​ളും​ ​വ​യ​ർ​ലെ​സ് ​സെ​റ്റു​ക​ളും​ ​അ​ട​ക്കം​ ​​ ​ത​ക​ർ​ത്തു. ശ​നി​യാ​ഴ്ച​ത്തെ​ ​ആ​ക്ര​മ​ണ​വു​വ​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സിൽ സ​ഹാ​യ​മെ​ത്രാ​ൻ​ ​ഡോ.​ആ​ർ.​ക്രി​സ്‌​തു​ദാ​സ് ​ര​ണ്ടാം​ ​പ്ര​തി​യും​ ​വി​കാ​രി​ ​ജ​ന​റ​ൽ​ ​യൂ​ജി​ൻ​ ​പെ​രേ​ര​ ​മൂ​ന്നാം​ ​പ്ര​തി​യു​മാ​ണ്.​ ​