
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ കേരളോത്സവം നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്‌തു. വൈസ് ചെയർമാൻ തുളസീധരൻപിള്ളയുടെ അദ്ധ്യക്ഷതയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഗിരിജ, നജാം, രമ്യാ സുധീർ എന്നിവർ സംസാരിച്ചു. ക്രിക്കറ്റ് മത്സരം കോളേജ് ഗ്രൗണ്ടിലും അത്‌ലറ്റിക് മത്സരങ്ങൾ ശ്രീപാദം സ്റ്റേഡിയത്തിലും കലാ മത്സരങ്ങൾ ഡിസംബർ 3,4 തീയതികളിൽ ഗവ. ടൗൺ യു.പി.എസിലും നടക്കും