
ബ്ളൗസ് ലെസ് സാരി ചിത്രങ്ങളുമായി പൊളി ലുക്കിൽ ശ്രുതി മേനോൻ. ടോപ്പ് ലെസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ശ്രുതി മുൻപ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഏറെ ആരോപണം നേരിടേണ്ടി വന്നു.
കുടുംബം നൽകുന്ന പിന്തുണ തനിക്ക് വലുതാണെന്നായിരുന്നു ശ്രുതിയുടെ മറുപടി. തന്റെ ഫോട്ടോ ഷൂട്ടുകൾ വർഗറാണെന്ന് ഭർത്താവിന് തോന്നിയിട്ടില്ലെന്നും ഏറ്റവുമധികം പിന്തുണച്ചത് ഭർത്താവാണെന്നും ശ്രുതി പറഞ്ഞു.ശ്രുതിയുടെ പുതിയ ചിത്രങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മേനോൻ വെള്ളിത്തിരയിൽ എത്തുന്നത്.നടി, അവതാരക, മോഡൽ പല രൂപത്തിലും ഭാവത്തിലും മലയാളികൾ ശ്രുതി മേനോനെ കണ്ടിട്ടുണ്ട്. കിസ്‌മത്ത് എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ കുമാരി ആണ് ശ്രുതിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.ഇടവേളയ്ക്കുശേഷം ശ്രുതി അഭിനയിച്ച ചിത്രം കൂടിയാണ്.