
കല്ലമ്പലം: ഒറ്റൂർ ഗ്രാമ പഞ്ചായത്തിൽ അതിദാരിദ്ര്യ നിർമാർജ്ജനം പദ്ധതിയിൽ അംഗമായവർക്കായി കുടുംബസംഗമവും അവകാശ രേഖകളുടെ വിതരണവും നടന്നു. ഗുണഭോക്താക്കൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു.
ഇതിനോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പദ്ധതിയിൽ അംഗമായവർക്കുള്ള പോഷക ആഹാര കിറ്റ്, വസ്ത്രങ്ങൾ എന്നിവയുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌മിത സുന്ദരേശൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ബിജു പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ജയപ്രകാശ് സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ ഷൈല നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, ബി.ഡി.ഒ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു.