തിരുവനന്തപുരം: പോളിടെക്‌നിക്കുകളിലൂടെ നടപ്പാക്കുന്ന ട്രെയിനിംഗ് പദ്ധതിയായ കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ് ത്രൂ പോളിടെക്നിക്കിൽ (സി.ഡി.ടി.പി) സൗജന്യ കോഴ്സുകൾക്ക് ഒഴിവുണ്ട്. നിലവിൽ ടേണിംഗ് ആന്റ് ബേസിക്‌സ് ഒഫ് സി.എൻ.സി, അലുമിനിയം ഫാബ്രിക്കേഷൻ, സർവേയിംഗ്, ഇലക്ട്രിക്കൽ ഹോം അപ്ലയിൻസ് സർവീസിംഗ്, എന്നീ സൗജന്യ കോഴ്സുകളിലേക്കാണ് ഒഴിവുള്ളത്. താത്പര്യമുള്ളവർ ഡിസംബർ ഒന്നിനുള്ളിൽ വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക്ക് കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന സി.ഡി.ടി.പി ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 8089484085.