തിരുവനന്തപുരം: ലോകം ഗാന്ധിജിയോട് കൂടുതൽ അടുക്കുമ്പോഴും കേന്ദ്ര ഭരണത്തിന്റെ തണലിൽ ഗാന്ധി നിന്ദ തുടരുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി. ഭരണാധികാരികളോട് തങ്ങൾക്ക് പറയാനുളളത് നിർഭയം പറയണമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കാൻ സന്നദ്ധരാകണമെന്നും യുവാക്കൾക്ക് നല്കിയ ഉപദേശം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്നും രവി പറഞ്ഞു.
ഗാന്ധി ദർശൻ വേദിയുടെ ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. പീതാംബരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി . എം.എസ്. ഗണേശൻ, ഡി. സത്യജോസ്, ബാബു രാജ് , കൗൺസിലർ മേരി പുഷ്പം, പനങ്ങോട്ടുകോണം വിജയൻ, ബാലഗിരിജമ്മാൾ, മിനി ജയകൃഷ്ണൻ, ഡോ. മല്ലിക, കെ.ശ്രീകല, രാമദാസ്, മോഹനൻ നായർ, പ്രദീപ്, സന്തോഷ്, സതി കുമാരി, ഹരികുമാർ, സുരേഷ് ഗാന്ധി, തങ്കപ്പൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നല്കി.