
വക്കം: ചുമട്ടു തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി വക്കം - കടയ്‌ക്കാവൂർ മേഖലാസമ്മേളനം ഐ.എൻ.ടി.യു.സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ.വി.എസ്. അജിത് കുമാർ ഉദ്ഘാടനം ചെയ്‌തു. ആങ്ങാവിള തപസ്യാ കോളേജിൽ നടന്ന സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് രാജു വക്കം അദ്ധ്യക്ഷത വഹിച്ചു. മണനാക്ക് ഷിഹാബുദീൻ, യു. പ്രകാശ്, കടയ്‌ക്കാവൂർ അശോകൻ, വക്കം താഹിർ, സലിം പാണന്റമുക്ക്, എസ്. ശ്രീരംഗൻ, ശാസ്‌തവട്ടം രാജേന്ദ്രൻ, വി. ചന്ദ്രിക, വക്കം സുധ, ആങ്ങാവിള സുരാജ്, പാണന്റമുക്ക് രാജീവ് എന്നിവർ സംസാരിച്ചു.