
തിരുവനന്തപുരം: പതിനഞ്ചാം നൂറ്റാണ്ടിന് മുമ്പുള്ള കേരളചരിത്രം ഗവേഷണത്തിലൂടെ വെളിച്ചത്ത് കൊണ്ടുവന്നത് ഇളംകുളം കുഞ്ഞൻപിള്ളയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ഈ വർഷത്തെ ഇളംകുളം കുഞ്ഞൻപിള്ള സാഹിത്യ പുരസ്‌കാരം ഡോ. എം.ആർ. തമ്പാന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്. ജയലാൽ എം.എൽ.എയുടെ അദ്ധ്യതയിൽ നടന്ന യോഗത്തിൽ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ, എൻ. സദാനന്ദൻപിള്ള, എസ്. സുദീപ, എ. ആശാദേവി, ജി. വാസുക്കുട്ടി, ജി. അനന്തകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.