
വർക്കല: വർക്കല താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശിവഗിരി ശ്രീ നാരായണ കോളേജിലെ എൻ.എസ്.എസ്. വോളന്റിയേഴ്സ് ഉച്ചഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. വോളന്റിയേഴ്സ് അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പൊതിച്ചോറുകളാണ് വിതരണം ചെയ്തത്. പൊതിച്ചോർ സമാഹരണത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.കെ.സി. പ്രീത നിർവഹിച്ചു. എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, ടാറ്റാ ഐ.എസ്.എസ് മുൻ പ്രൊഫ. ഡോ.എം. കുഞ്ഞാമൻ, ഡോ.എസ്. സോജു, ഡോ. വിനോദ് സി. സുഗതൻ, ഡോ.ബബിത ജി.എസ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആശുപത്രിയിലെത്തിച്ച പൊതിച്ചോറുകൾ സൂപ്രണ്ട് ഡോ. അനിൽ ഏറ്റുവാങ്ങി വിതരണം ചെയ്തു. വോളന്റിയർമാരായ അർജുൻ, ദിപിൻ, രേവതി, സംഗമി, ജിത്തു, അതുൽ, അർജുൻ രാം മോഹൻ ,അനുഭ, ഐശ്വര്യ അഭിൻ, രാഹുൽ ആര്യ, ശ്രദ്ധ, റിച്ചു, പ്രതീക്ഷ എന്നിവർ നേതൃത്വം നൽകി. മാസത്തിൽ രണ്ടു ദിവസം തുടർന്നും പൊതിച്ചോറുകൾ സമാഹരിച്ചുനൽകുമെന്ന് പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷും സി.എൽ വീനസും അറിയിച്ചു.