vld-1

വെള്ളറട: നിറചാർത്ത് എന്ന പേരിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാറസൽ,​ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാർ,​ ഒ. വസന്തകുമാരി,​ മേരിമിനി ഫ്ളോറോ,​ കെ.എസ്. ഷീബറാണി,​ എസ്. സിന്ധു തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്. റോജി സ്വാഗതവും സന്ധ്യ നന്ദിയും പറഞ്ഞു.