33

തിരുവനന്തപുരം:ജനങ്ങൾ തള്ളിക്കളഞ്ഞ സിൽവർ ലൈൻ പദ്ധതി പൊടി തട്ടിയെടുക്കാൻ പിണറായി സർക്കാർ നടത്തുന്ന ശ്രമങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവിച്ചു.

സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി ശുപാർശ പറയാൻ ധനമന്ത്രി കെ. എൻ .ബാലഗോപാൽ ഡൽഹിയിലെ പ്രീ ബഡ്ജറ്റ് സമ്മേളനം ദുരുപയോഗപെടുത്തിയത് കേരളത്തോടുള്ള വഞ്ചനയാണ്. കെ റെയിലിന്റെ പേരിൽ ഇനിയും സഖാക്കളെ തീറ്റിപ്പോറ്റാനുള്ള ശ്രമത്തിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ അതിശക്തമായ ജനകീയ തുടർ പ്രക്ഷോഭം
നടത്താൻ മടിക്കില്ലെന്നും കൊടിക്കുന്നിൽ പ്രസ്താവിച്ചു.