
മലയിൻകീഴ്: പ്രമുഖ കമ്പനിയുടെ പുട്ട് പൊടിയിൽ കമ്പിനാരും ചകിരിയും പ്ലാസ്റ്റികും. കഴിഞ്ഞ ദിവസം മാറനല്ലൂർ ചീനിവിള സ്വദേശി അമൽ, കടയിൽ നിന്ന് വാങ്ങിയ കവർ പൊട്ടിച്ചപ്പോഴാണ് ആദ്യം കമ്പി നാര് ശ്രദ്ധയിൽപ്പെട്ടത്. പുട്ട് പൊടി പേപ്പറിൽ നിരത്തിയപ്പോൾ ചകിരിയും പ്ലാറ്റിക് തുണ്ടും കണ്ടെത്തുകയായിരുന്നു. അമൽ ഉപഭോകൃത് വകുപ്പിൽ പരാതി നൽകുമെന്നറിയിച്ചു.