
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയനിലെ കഴക്കൂട്ടം ശാഖയിൽ വാർഷിക പൊതുയോഗവും, ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് ഉദ്ഘാടനം ചെയ്തു. ശാഖാ ഹാളിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് ജി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി വരവ് ചെലവ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം വി. മധുസൂദനൻ, യൂണിയൻ കൗൺസിലർ ബാലകൃഷ്ണൻ. വി, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീകണ്ഠൻ എസ്.വി, സെക്രട്ടറി അരുൺ എം.എൽ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.ടി രാമദാസ് സ്വാഗതവും ജീവ.എസ്.എസ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ജി. ജയചന്ദ്രൻ (പ്രസിഡന്റ്), കെ. ഉണ്ണിരാജ (വൈസ് പ്രസിഡന്റ്), കെ.ടി. രാമദാസ് (സെക്രട്ടറി), ബാലകൃഷ്ണൻ.വി. (യൂണിയൻ കമ്മിറ്റിയംഗം), ശ്രീലാൽ.എസ്, ജീവ എസ്.എസ്, ഗോപകുമാർ.എസ്, പി.ലീല, ദീപ്തി അനിൽ, രേണുക.പി, ഗോപി.എം ( കമ്മിറ്റി അംഗങ്ങൾ) വി. ശ്രീധരൻ, ലതകുമാരി. പി, എൻ.മോഹനൻ ( പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.