
പാലോട്: പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട റസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം പാലോട് സപര്യ ട്യൂഷൻ സെന്ററിൽ നടത്തി.
പാലോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. ഓരോ പ്രദേശത്തിന്റെയും പൊതുവായ പ്രശ്നങ്ങളും ക്രമസമാധാന വിഷയങ്ങളെ കിറിച്ചും ചർച്ച നടത്തി. ലഹരിക്കെതിരെയും കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും കുറ്റകൃത്യങ്ങൾക്കെതിരെ സുരക്ഷാക്രമീകരണങ്ങളൊരുക്കാനും തീരുമാനിച്ചു.എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ കെ.എൻ.മനു,പാലോട് പൊലീസ് സ്റ്റേഷൻ എ.എസ്.ഐ അൽ അമാൻ,ജനമൈത്രി ബീറ്റ് ഓഫീസർ കിരൺ തുടങ്ങിയവർ പങ്കെടുത്തു.റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ടി.ജെ.മണികണ്ഠകുമാർ(കുറുപുഴ റസിഡന്റ്സ് അസോസിയേഷൻ),രാജീവൻ(പാലുവള്ളി റസിഡന്റ്സ് അസോസിയേഷൻ),കെ.ചന്ദ്രൻ നായർ (പാലോട് റസിഡന്റ്സ് അസോസിയേഷൻ),അരുൺരാജ്.ആർ.എസ് (ഗ്രീൻ വാലി റസിഡന്റ്സ് അസോസിയേഷൻ),നിസാർ (പച്ചമല), സജീവൻ(മുള്ളുവിള),നിസാറുദ്ദീൻ,മാജിതാ ബീവി,അജിതാ ബീഗം(കെ.ടി.ആർ.എ),ഗീത പ്രിജി (കനിവ്),എ.ഷംനാദ് (ചിറ്റൂർ), സലാഹുദ്ദീൻ(പെരിങ്ങമല ടൗൺ) തുടങ്ങിയവർ പങ്കെടുത്തു.