
തിരുവനന്തപുരം: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരുതൻകുഴി റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ 'സമകാലീന ഇൻഡ്യൻ രാഷ്ട്രീയവും ഗാന്ധിയൻ ആശയങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്പശാല ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.
പഠന ക്ലാസ് പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഡി.സത്യ ജോസ്, സംസ്ഥാന ട്രഷറർ എം.എസ്. ഗണേശൻ, പനങ്ങോട്ടുകോണം വിജയൻ, ബാലഗിരിജമ്മാൾ, ഡി.രാമദാസ്,ജില്ലാ ട്രഷറർ സുരേഷ് ഗാന്ധി എന്നിവർ സംസാരിച്ചു.