
ബാലരാമപുരം: ഭക്ഷ്യ സുരക്ഷയ്ക്ക് ഊന്നൽ നൽകി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്,കല്ലിയൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ഉപനിയൂർ പാടശേഖരത്തിൽ തരിശ് നെൽകൃഷി വിത്ത് വിതച്ചു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക,കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക,പ്രകൃതി സൗഹൃദകൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.മികച്ച കർഷകരെ കേന്ദ്രമന്ത്രി ആദരിച്ചു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു.എസ്.സൈമൺ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത.വി,ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്,മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്ണ സ്വാഗതവും കൃഷി ഓഫീസർ സ്വപ്ന.സി നന്ദിയും പറഞ്ഞു.