photo

പാലോട്: പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടം മാതൃകാ ഫാമായി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ.ഫാം വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)ജില്ലാ കൺവെൻഷൻ. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മധു ഉദ്ഘാടനം ചെയ്തു. എ.എ. ഹക്കിം അദ്ധ്യക്ഷത വഹിച്ചു. സുന്ദരേശൻ ചെട്ടിയാർ സ്വാഗതവും വിനീഷ് കുമാർ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി പൂങ്കുളം ബാലകൃഷ്ണൻ റിപ്പോർട്ട് അവതരി സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.മധു, യൂണിയൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് മണ്ണാറം രാമചന്ദ്രൻ,ജോർജ് ജോസഫ് എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി എ.എ.ഹക്കിം(പ്രസിഡന്റ്),മണ്ണാറം രാമചന്ദ്രൻ(വർക്കിങ് പ്രസിഡന്റ്),വിനീഷ് കുമാർ,സുന്ദരേശൻ ചെട്ടിയാർ,ലാലിനി, വേണുഗോപാലൻ നായർ(വൈസ് പ്രസിഡന്റുമാർ).പൂങ്കുളം ബാലകൃഷ്ണൻ(സെക്രട്ടറി), എസ് അജികുമാർ,എസ്. ഉദയകുമാർ,ചിഞ്ചു,വി രാജശേഖരൻ നായർ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.