ii
തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന കുട്ടിക്കൂട്ടം പരിപാടി മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു. പ്രസ് ക്ലബ് സെക്രട്ടറി എച്ച്.ഹണി, പ്രസിഡന്റ് എം.രാധാകൃഷ്ണൻ, കവി ഗിരീഷ് പുലിയൂർ, ഡോ. ഇന്ദ്രബാബു, ആർ. പ്രദീപ്, അജി ബുധന്നൂർ എന്നിവർ സമീപം

തിരുവനന്തപുരം: അറിവിന്റെ പുതിയ ലോകവും അച്ഛനമ്മമാരുടെ പരിലാളനവും കൊണ്ടാവണം പുതിയ തലമുറ വളർന്നുവരേണ്ടതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പരീക്ഷയ്ക്ക് 100 ശതമാനം മാർക്കുവാങ്ങുന്നതിനേക്കാൾ പ്രധാനം സമൂഹിക പ്രതിബദ്ധതയോടെ ജീവിക്കുക എന്നതാണ്. പ്രസ് ക്ലബ് രൂപീകരിച്ച സ്റ്റുഡന്റ്സ് ക്ലബിന്റെയും വിമെൻസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടന്ന കുട്ടിക്കൂട്ടം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ആന്റണി രാജു. സ്വദേശാഭിമാനി ഹാളിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ മുന്നൂറോളം പേർ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കവിയും മാദ്ധ്യമപ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു, കവി ഗിരീഷ് പുലിയൂർ, സംഗീത സംവിധായകനും നടനുമായ ഒ.കെ.രവിശങ്കർ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി എച്ച്.ഹണി, മാദ്ധ്യമപ്രവർത്തകരായ കെ.എൻ.സാനു, ലക്ഷ്മി മോഹൻ, അജി ബുധന്നൂർ, ആർ.പ്രദീപ്, എ.നജീബ്, രാജേഷ് ഉള്ളൂർ എന്നിവർ സംസാരിച്ചു.