തിരുവനന്തപുരം: കേരള ഗവ.നഴ്സസ് യൂണിയന്റെ നേതൃത്ത്വത്തിൽ സർക്കാർ നഴ്സുമാരുടെ സൂചന പ്രതിഷേധം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. സർക്കാർ നഴ്സുമാർ നിലവിൽ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ആരോഗ്യ പ്രവർത്തകർക്കുമേൽ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചും രാവിലെ 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ധർണ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന നേതാക്കളായ കെ.എസ്. സന്തോഷ്, എസ്.എം. അനസ് എന്നിവർ അറിയിച്ചു.