kova

കോവളം: കോവളം ജനമൈത്രി പൊലീസ്, വിഴിഞ്ഞം പ്രസ് ക്ലബ്, എസ്.പി.സി വാഴമുട്ടം ഗവ.ഹൈസ്‌കൂൾ, ഐ.എം.എ നമ്മുടെ ആരോഗ്യം ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അമ്പലത്തറ അൽ ആരിഫ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും സൗജന്യ മെഡിക്കൽ ക്യാമ്പും ജില്ലാ മാനസികാരോഗ്യ കേന്ദ്രം മുൻ സൂപ്രണ്ട് ഡോ.എ.അബ്ദുൾ ബാരി ഉദ്ഘാടനം ചെയ്തു.

കോവളം അനിമേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ അൽ ആരിഫ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ പി.ആർ. രാജേഷ് അദ്ധ്യക്ഷനായിരുന്നു. ബോധവത്കരണ ക്ലാസ് ഡോ. ഷമ്മാസ്, ഡോ.മുഹമ്മദ് സഫീർ, എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ സി.ജയചന്ദ്രൻ, പൂങ്കുളം എം.എസ്. പ്രസാദ് എന്നിവരെ അനമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. സാജൻ, ഗ്രാമ പഞ്ചായത്ത് അംഗം ഗീതാ മുരുകൻ, രോഹൻ കൃഷ്ണ, കോവളം പൊലീസ് എ.എസ്.ഐ ആൻഡ് ബീറ്റ് ഓഫീസർ ടി.ബിജു, ടി.രാജേഷ്, ഐ.എം.എ നമ്മുടെ ആരോഗ്യം ക്ലബ് പ്രസിഡന്റ് പി. ഉപേന്ദ്രൻ, വിഴിഞ്ഞം പ്രസ് ക്ലബ് സെക്രട്ടറി ഷാജിമോൻ, കോവളം പി. സുകേശൻ, ജ്യോതി, അരുൺ, നെടുമം ഉദയകുമാർ, ലീല കോളിയൂർ, തുടങ്ങിയവർ സംസാരിച്ചു.

ഡോ. ശ്രുതി ജോസ്, ഡോ.സുനിൽ എ.സലീം, പി.ആർ.ഒ വിപിൻ, ഓപ്പറേഷൻ മാനേജർ നസീർ, നഴ്സിംഗ് സൂപ്രണ്ട് സൂര്യ, ക്വാളിറ്റി മാനേജർ ആശാഗിരീഷ് എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.