തിരുവനന്തപുരം: കാവ്യഭംഗി നിറഞ്ഞ ഗാനങ്ങളിലൂടെ മലയാളി മനസിലിടം നേടിയ ബിച്ചു തിരുമലയുടെ പാട്ടോർമ്മകൾ പങ്കുവയ്ക്കുന്നതിനായി ഇന്ന് വൈ.എം.സി.എ ഹാളിൽ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരും. വൈകിട്ട് 5ന് നടക്കുന്ന കൂടിച്ചേരലിൽ ബിച്ചു തിരുമല സ്‌മരണിക പ്രകാശനം ചെയ്യും. ശ്രീകുമാരൻ തമ്പി, കെ.ജയകുമാർ, സി.ദിവാകരൻ, സി. ജയൻ ബാബു തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് ഗാനസന്ധ്യയും ഉണ്ടാകും.