bb

തിരുവനന്തപുരം വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ പാറശാല പൊന്നമ്മാൾ പുരസ്കാരം ഭുവനേശ്വരി മധുസൂദനന് നൽകും. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ജി. വേണുഗോപാൽ, രവിശങ്കർ എന്നവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 29ന് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം മന്ത്രി ആന്റണി രാജു നൽകുമെന്ന് സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ അറിയിച്ചു.