
വെഞ്ഞാറമൂട്:കുടുംബശ്രീ അംഗങ്ങൾക്കായി കുടുംബശ്രീ കരവാരം മോഡൽ ജി.ആർ.സിയും കണ്ണാട്ടുകോണം പട്ടികജാതി സർവീസ് സഹകരണ സൊസൈറ്റിയും സംയുക്തമായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി ആരംഭിച്ചു.ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ വിലാസിനി അദ്ധ്യക്ഷത വഹിച്ചു.കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാമിഷൻ കോർഡിനേറ്റർ ഡോ.ബി.നജീബ് നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രസീത,കവിത,പഞ്ചായത്തംഗങ്ങളായ ഫാൻസി,ദീപ്തി,ഡി.പി.എം സ്വാതി,ആർ.പി.ലിമ തുടങ്ങിയവർ പങ്കെടുത്തു.കണ്ണാട്ടുകോണം പട്ടികജാതി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശശികുമാർ സ്വാഗതവും മോഡൽ ജി.ആർ.സി കമ്മ്യൂണിറ്റി കൗൺസിലർ ബിന്ദുപ്രഭ നന്ദിയും പറഞ്ഞു.കമ്പ്യൂട്ടർ പഠിക്കാൻ താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്കും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾക്കും സൗജന്യമായി പരിശീലനം നൽകി കണ്ണാട്ടുകോണം വാർഡിനെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതയിലേക്കെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.