
ആറ്റിങ്ങൽ:എൽ.ഐ.സി പോളിസി ഡയറക്ട് മാർക്കറ്റിംഗ് നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് ഏജന്റുമാരുടെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.എൽ.ഐ.സി ഏജന്റ് ഓർഗനൈസേഷൻ ഒഫ് ഇൻഡ്യയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആറ്റിങ്ങൽ എൽ.ഐ.സി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് എം.എസ്.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി വി.ശശി, ബ്രാഞ്ച് സെക്രട്ടറി എസ്.സുനിൽകുമാർ, വിശ്വംഭരൻ, രാജേശ്വരി, എസ്.സത്യബാബു തുടങ്ങിയവർ സംസാരിച്ചു.