തിരുവനന്തപുരം: റോട്ടറി ഇന്റർനാഷണലിന്റെ വാത്സല്യം പ്രോജക്ടിലേക്ക് കേശവദാസപുരത്തെ എൻ.എസ്.എസ് അക്കാഡമി ഒഫ് സിവിൽ സർവീസിനെ തിരഞ്ഞെടുത്തതിന്റെ ഭാഗമായി റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ബാബുമോനെയും വാത്സല്യം പ്രോജക്ട് കോ - ഓർഡിനേറ്റർ എം. മുരുകൻ പാളയത്തിലിനെയും ആദരിക്കും.ഇന്ന് രാവിലെ 11.30ന് അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി ജോയി മുഖ്യാതിഥിയാകുമെന്ന് എൻ.എസ്.എസ് അക്കാഡമി ഒഫ് സിവിൽ സർവീസസ് ഡയറക്ടറും മുൻ അംബാസഡറുമായ ടി.പി ശ്രീനിവാസൻ അറിയിച്ചു. അക്കാഡമിയിൽ വാത്സല്യം സ്കോളർഷിപ്പിന് അർഹരായ 31 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.