nov28b

ആറ്റിങ്ങൽ:നഗര ദാരിദ്ര്യ നിർമ്മാർജനം എന്ന ലക്ഷ്യത്തോടെ ആറ്റിങ്ങൽ നഗരസഭയിൽ തൊഴിൽ സഭ സംഘടിപ്പിച്ചു.ഒ.എസ്.അംബിക എ.എൽ.എ ഉദ്ഘാടനം ചെയ്തു.അവനവ‍ഞ്ചേരി പറവൂർക്കോണം എൽ.പി.എസിൽ നടന്ന സഭയിൽ 6,7,8,9 വാർഡുകളിലെ തൊഴിൽ അന്വേഷകർ പങ്കെടുത്തു.നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,വൈസ് ചെയർമാൻ ജി.തുളസിധരൻ പിള്ള,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.ഷീജ, മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ അവനവഞ്ചേരി രാജു,​നഗരസഭ സെക്രട്ടറി കെ.എസ്.അരുൺ,കില കോർഡിനേറ്റർ സുധീർ രാജ് തുടങ്ങിയവർ പങ്കെടുത്തു.