കടയ്ക്കാവൂർ: സി.ഐ.ടി.യു അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മുണ്ടുതുറ സെന്റ് അലോഷ്യസ് എൽ.പി.സ്കൂളിൽ യൂണിഫോം വിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാകമ്മിറ്റി യൂണിഫോമും, കായികോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ വിദ്യാർത്ഥികളെയും ആദരിച്ചു. ഉദ്ഘാടനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ സി.പയസ് നിർവ്വഹിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി ആർ. ജറാൾഡ് അദ്ധ്യക്ഷത വഹിച്ചു. സബ് ജില്ലാ കായിക മത്സരങ്ങളിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയ സെന്റ് അലോഷ്യസ് എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ഏലിയാമ്മ തോമസിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു മെമെന്റോ നൽകി ആദരിച്ചു. കായിക മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് എന്നിവർ മെഡൽ നൽകി ആദരിച്ചു. കിരൺജോസഫ്, തോബിയാസ്, കാർമൽ എന്നിവർ പങ്കെടുത്തു.