
വർക്കല:സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കുതിച്ചുയരുന്ന വിലക്കയറ്റത്തിനുമെതിരെ വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ ഡി.സി.സി പ്രസിഡന്റ് പാലോട് രവി വിളബ്ഭാഗത്ത് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. വർക്കല കഹാർ അദ്ധ്യക്ഷത വഹിച്ചു. പി.എം.ബഷീർ, അഡ്വ.ബി.ആർ.എം ഷഫീർ, അഡ്വ.ബി.ഷാലി, ബി.ധനപാലൻ,കെ.ഷിബു, പി.സൊണാൾജ്, അഡ്വ.എ.അസീം ഹുസൈൻ, വി.എസ്.ഷാലിബ്, വെട്ടൂർ പ്രതാപൻ എന്നിവർ സംസാരിച്ചു.