ee

തിരുവനന്തപുരം: കേന്ദ്രാനുമതി സാദ്ധ്യത മങ്ങിയതോടെ,​ വിവാദ സിൽവർ ലൈനിൽ നിന്ന് പിന്നോട്ടു പോകുന്നെന്ന സൂചന നൽകി പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച് സർക്കാർ. 11 ജില്ലകളിലെ ഭൂമി ഏറ്റെടുക്കൽ സെല്ലിൽ ഒന്നര വർഷമായുള്ള 205 ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനാണ് 27ലെ ഉത്തരവിലൂടെ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ലാൻഡ് റവന്യു കമ്മിഷണർക്ക് നിർദ്ദേശം നൽകിയത്.

പ്രതിഷേധത്തെ തുടർന്ന് സാമൂഹികാഘാത പഠനം നിറുത്തി വച്ചതോടെ കഴിഞ്ഞ ഒന്നര വർഷമായി ഈ ഉദ്യോഗസ്ഥർക്ക് കാര്യമായ ജോലികളുണ്ടായിരുന്നില്ല. കേന്ദ്രാനുമതി കിട്ടുംമുമ്പ് ഭൂമി ഏറ്റെടുക്കൽ പാടില്ലെന്നിരിക്കെയാണ് സർക്കാർ ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ഒരുവർഷ നിയമന കാലാവധി ആഗസ്റ്ര് 17 ന് അവസാനിച്ചിരുന്നു. തുടർന്നുള്ള മാസങ്ങളിൽ ശമ്പളം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ കാലാവധി ഒരു വർഷത്തേക്ക് നീട്ടി നൽകി.
എറണാകുളം സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലെ ഏഴു തസ്തികകൾക്കും സ്‌പെഷ്യൽ തഹസിൽദാർമാരുടെ ഓഫീസിലെ 18 തസ്തികകൾക്കുമാണ് തുടർച്ചാനുമതി നൽകിയത്. 18 പേർ വീതമടങ്ങുന്ന സ്‌പെഷ്യൽ തഹസിൽദാർമാരുടെ 11 യൂണിറ്റുകളെയാണ് നിയോഗിച്ചിരുന്നത്. സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെ കൂടാതെ ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നിവരുടെ ഓരോ തസ്തികയ്ക്കും ക്ലർക്കിന്റെ രണ്ടു തസ്തികയ്ക്കുമാണ് തുടർച്ചാനുമതി നൽകിയത്.

ശമ്പളത്തിന് മാത്രം

13.49 കോടി പാഴ്

ഒന്നും നേടാതെ,​ ഒരു വർഷം ഉദ്യോഗസ്ഥർക്ക് ശമ്പളമായി മാത്രം കെ-റെയിൽ നിൽകിയത് 13.49 കോടി രൂപ. 2022 ജനുവരി ഒന്നിന് ഈ തുക റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ ശമ്പളവും കെ-റെയിലാണ് നൽകേണ്ടത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്രയും തുക പാഴാക്കിയത്. സാമൂഹികാഘാത പഠനത്തിന് മഞ്ഞ കുറ്റികൾ സ്ഥാപിക്കുകയും എതിർത്ത സമരക്കാരെ ബലപ്രയോഗത്തിലൂടെ നേരിടുകയും കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ കല്ലിടൽ അവസാനിപ്പിക്കുകയും ചെയ്തു. ഒന്നും നടക്കില്ലെന്നായപ്പോൾ സർക്കാരിന്റെ പിന്മാറ്റവും.

സി​ൽ​വ​ർ​ ​ലൈൻ
പി​ന്നോ​ട്ടി​ല്ലെ​ന്ന്
ധ​ന​മ​ന്ത്രി

ക​ണ്ണൂ​ർ​ ​:​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്നു​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പി​ന്നോ​ട്ട് ​പോ​യി​ട്ടി​ല്ലെ​ന്ന് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ​ ​ബാ​ല​ഗോ​പാ​ൽ.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രാ​ണ് ​അ​നു​മ​തി​ ​ന​ൽ​കാ​ത്ത​തെ​ന്നും​ ​കേ​ര​ള​ത്തി​ന് ​മെ​ച്ച​മാ​യ​ ​പ​ദ്ധ​തി​ ​വ​ര​രു​തെ​ന്ന​ ​കേ​ന്ദ്ര​ത്തി​ന് ​നി​ല​പാ​ടാ​ണ് ​പ്ര​ശ്ന​മെ​ന്നും​ ​ബാ​ല​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​തി​രി​ച്ച് ​വി​ളി​ക്കു​ന്ന​ ​രീ​തി​യി​ല്ലെ​ന്നും​ ​അ​വ​രു​ടെ​ ​ജോ​ലി​ ​ക​ഴി​ഞ്ഞ​തി​നാ​ലാ​കും​ ​തി​രി​കെ​ ​വി​ളി​ച്ച​തെ​ന്നു​മാ​ണ് ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​നി​യോ​ഗി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​രെതി​രി​ച്ചു​വി​ളി​ച്ച​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ന്റെ​ ​ഉ​ത്ത​ര​വി​നെ​ ​പ​രാ​മ​ർ​ശി​ച്ച് മ​ന്ത്രി​ ​പ​റ​ഞ്ഞ​ത്.

സി​ൽ​വ​ർ​ ​ലൈ​ൻ​ ​വി​ജ്ഞാ​പ​നം
പി​ൻ​വ​ലി​ക്ക​ണം​:​ ​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്നു​ ​മ​ല​ക്കം​ ​മ​റി​ഞ്ഞ​സ്ഥി​തി​ക്ക് ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ലി​നാ​യി​ ​ഇ​റ​ക്കി​യ​ ​വി​ജ്ഞാ​പ​നം​ ​സ​ർ​ക്കാ​ർ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വി​ജ്ഞാ​പ​നം​ ​നി​ല​നി​ൽ​ക്കു​ന്ന​തി​നാൽഭൂ​മി​ ​ക്ര​യ​വി​ക്ര​യം​ ​ചെ​യ്യാ​നോ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്താ​നോ​ ​ബാ​ങ്ക് ​വാ​യ്പ​ ​ല​ഭ്യ​മാ​വാ​നോ​ ​സാ​ധി​ക്കാ​ത്ത​ ​സ്ഥി​തി​യാ​ണ്.​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ​ ​എ​ടു​ത്ത​ ​കേ​സു​ക​ൾ​ ​പി​ൻ​വ​ലി​ക്ക​ണം.
ജ​ന​വി​രു​ദ്ധ​വും​ ​നാ​ടി​നും​ ​പ​രി​സ്ഥി​തി​ക്കും​ ​ആ​പ​ത്തു​മാ​യ​ ​കെ​-​റെ​യി​ൽ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​സ​ർ​ക്കാ​ർ​ ​യു​ടേ​ൺ​ ​എ​ടു​ത്ത​ത് ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​യു.​ഡി.​എ​ഫി​ന്റെ​യും​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​ഫ​ല​മാ​യാ​ണ്.​ ​പാ​രി​സ്ഥി​തി​ക​ ​പ​ഠ​നം,​സാ​മൂ​ഹി​കാ​ഘാ​ത​ ​പ​ഠ​നം,​ഡി.​പി.​ആ​ർ​ ​തു​ട​ങ്ങി​ ​വ്യ​ക്ത​മാ​യ​ ​യാ​തൊ​രു​ ​ത​യ്യാ​റെ​ടു​പ്പു​മി​ല്ലാ​തെ​യാ​ണ് ​പ​ദ്ധ​തി​ക്കാ​യി​ ​എ​ടു​ത്ത് ​ചാ​ടി​യ​ത്.​കേ​ന്ദ്രാ​നു​മ​തി​ ​കി​ട്ടി​യ​ശേ​ഷം​ ​പ​ദ്ധ​തി​ ​തു​ട​ങ്ങു​മെ​ന്ന് ​ഇ​പ്പോ​ൾ​ ​വീ​മ്പ് ​പ​റ​യു​ന്ന​ത് ​ജാ​ള്യ​ത​ ​മ​റ​യ്ക്കാ​നാ​ണ്.
ഖ​ജ​നാ​വി​ൽ​ ​നി​ന്നു​ 56.69​ ​കോ​ടി​യാ​ണ് ​ഒ​ട്ടും​ ​പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​ ​പ​ദ്ധ​തി​ക്കാ​യി​ ​പൊ​ടി​ച്ച​ത്.​ത​ട്ടി​ക്കൂ​ട്ട് ​ഡി.​പി.​ആ​ർ​ ​ത​യ്യാ​റാ​ക്കി​യ​ ​ജ​ന​റ​ൽ​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ​ ​ഫ്ര​ഞ്ച് ​ക​മ്പ​നി​ക്ക് ​ന​ൽ​കി​യ​ത് 22.27​ ​കോ​ടി​യാ​ണ്.​ ​കൈ​പു​സ്ത​കം,​ ​സം​വാ​ദം,​പ്ര​ചാ​ര​ണം,​ശ​മ്പ​ളം​ ​തു​ട​ങ്ങി​യ​വ​ക്കാ​യി​ ​കോ​ടി​ക​ൾ​ ​ചെ​ല​വാ​ക്കി.​ഇ​തെ​ല്ലാം​ ​ഖ​ജ​നാ​വി​ലേ​ക്ക് ​തി​രി​ച്ച​ട​ച്ച് ​പൊ​തു​സ​മൂ​ഹ​ത്തോ​ട് ​മു​ഖ്യ​മ​ന്ത്രി​ ​മാ​പ്പ് ​പ​റ​യ​ണം.
കെ​-​റെ​യി​ൽ​ ​വേ​ണ്ട,​കേ​ര​ളം​ ​മ​തി​യെ​ന്ന​ ​മു​ദ്രാ​വാ​ക്യ​വും​ ​സ​ർ​വേ​ക്ക​ല്ലു​ക​ൾ​ ​പി​ഴു​തെ​റി​യാ​നു​ള്ള​ ​കോ​ൺ​ഗ്ര​സ് ​ആ​ഹ്വാ​ന​വും​ ​ജ​നം​ ​ഏ​റ്റെ​ടു​ത്ത​തി​ന്റെ​ ​വി​ജ​യം​ ​കൂ​ടി​യാ​ണി​ത്.​കു​റ്റി​യി​ട​ൽ,​പോ​ലീ​സി​ന്റെ​ ​ബൂ​ട്ട് ​പ്ര​യോ​ഗം,​സ്ത്രീ​ക​ൾ​ക്കും​ ​കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള​ക​യ്യേ​റ്റം​ ​തു​ട​ങ്ങി​യ​ത​ട​ക്കം​ ​കാ​ട്ടി​ക്കൂ​ട്ടി​യ​തി​ന് ​സി​പി​എ​മ്മും​ ​എ​ൽ​ഡി​എ​ഫും​ ​പ​ര​സ്യ​മാ​യി​ ​മാ​പ്പു​പ​റ​യ​ണം.​പ​ദ്ധ​തി​ ​പൂ​ർ​ണ്ണ​മാ​യി​ ​ഉ​പേ​ക്ഷി​ക്കു​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ​ ​കോ​ൺ​ഗ്ര​സ് ​സ​മ​ര​ ​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.