kh

വർക്കല: തപസ്യ കലാസാഹിത്യ വേദി വർക്കല യൂണിറ്റിന്റെ വാർഷികവും ചിത്രരചനാ മത്സരവും വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ നടന്നു. തപസ്യ യൂണിറ്റ് പ്രസിഡന്റ് അഡ്വ.ആർ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ പാർത്ഥസാരഥി ഉദ്ഘാടനം ചെയ്തു. എൽ.കെ.ജി, യു.കെ.ജി, എൽ.പി., യു.പി വിഭാഗത്തിൽ നിന്ന് ചിത്ര രചനയിലും എച്ച്.എസ് വിഭാഗത്തിൽ നിന്ന് ഉപന്യാസ രചനയിലും വിജയിച്ചവർക്ക് വർക്കല ഡി.വൈ.എസ്.പി പി.നിയാസ് സമ്മാനങ്ങൾ വിതരണം ചെയ്തു. സുജിത് വാനന്ദൻ, കെ.ജി.സുരേഷ്, ഉണ്ണികൃഷ്ണൻ.എസ്, ജോയി ആമ്പാടി, രശ്മി കുമാരി, വിന്ധ്യൻ, മനോഹർ. ജി.എന്നിവർ സംസാരിച്ചു.