arast

വക്കം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയയാളെ കടയ്ക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വക്കം അണയിൽ കുന്നുവിള വീട്ടിൽ വിനേഷി(34)നെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം കാട്ടി ഒളിവിൽപ്പോയ പ്രതിയെ മണമ്പൂരിൽ നിന്ന് വർക്കല ഡിവൈ.എസ്.പി പി.നിയാസിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ അജേഷ്.വി,സബ് ഇൻസ്പെക്ടർ ദീപു.എസ്.എസ്,സി.പി.ഒ ബാലു,സുജിൽ ഡാനി,ശ്രീഹരി,സുരാജ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.