
തിരുവനന്തപുരം: സി.പി.എം പ്രവർത്തകൻ ആനാവൂർ സ്വദേശി നാരായണൻ നായരെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ച ഒന്നാംപ്രതിയും കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ (ബി.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയും തമ്പാനൂർ ഡിപ്പോയിലെ ചെക്കിംഗ് ഇൻസ്പെക്ടറുമായിരുന്ന കെ.എൽ.രാജേഷിനെ കെ.എസ്.ആർ.ടി.സി സർവീസിൽ നിന്നും നീക്കി.
2013 നവംബർ 5നാണ് കെ.നാരായണൻ നായർ കൊല്ലപ്പെട്ടത്. കേസിൽ രാജേഷ് ഉൾപ്പെടെ 11 പേരെയാണ് കഴിഞ്ഞ 14ന് നെയ്യാറ്റിൻകര സെക്ഷൻ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തുടർന്ന് രാജേഷിനെ സസ്പെൻഡ് ചെയ്തു. കേസിന്റെ വിധി വന്ന ദിവസം മുതൽ മുൻകാല പ്രാബല്യത്തോടെ സർവീസിൽ നിന്നും നീക്കം ചെയ്തു കൊണ്ടാണ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.ഷാജി ഉത്തരവിറക്കിയത്.