asokan-charuvil

വർക്കല: മണമ്പൂർ നവകേരളം ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ 11ാംമത് മണമ്പൂർ ഗോവിന്ദനാശാൻ ദിന സാഹിത്യ സമ്മേളനം കോവിലനു സമർപ്പിച്ച് കൊണ്ട് എം.വി. ഓഡിറ്റോറിയത്തിൽ സാഹിത്യ അക്കാഡമി ഉപാദ്ധ്യക്ഷൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.മണമ്പൂർ രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു.സതീഷ് ബാബു പയ്യന്നൂരിന്റെ അകാല വിയോഗത്തിൽ യോഗം അനുശോചിച്ചു.ഡോ.എം.എ.സിദ്ദീഖ്,ഡോ.അജയൻ പനയറ,അഡ്വ.വക്കം ആർ.ജയപ്രകാശ്,പൗർണ്ണിമ എം.ജെ തുടങ്ങിയവർ പങ്കെടുത്തു.പ്രസിഡന്റ് ബി.രതീഷ് കുമാർ സ്വാഗതവും സെക്രട്ടറി ഡി.ഭാസി നന്ദിയും പറഞ്ഞു.