lehari-kesukalil

ആറ്റിങ്ങൽ: ലഹരി കേസുകളിൽ എക്സൈസ് മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. ആറ്റിങ്ങൽ ഗേൾസ് ഹൈസ്‌കൂളിൽ കേരളകൗമുദിയും എക്സൈസും ലയൺസ് ക്ലബും യു-ടെക്ക് അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറയെ ബോധവത്കരിക്കാൻ കേരളകൗമുദി നടത്തിവരുന്ന സംരംഭങ്ങൾ മാതൃകാപരമാണെന്നും എം.പി പറഞ്ഞു. ഭാവി തലമുറയെ ലഹരി കാർന്നുതിന്നുന്ന വിപത്തിൽ നിന്ന് നാം മോചിതരാകണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഒ.എസ്. അംബിക എം.എൽ.എ പറഞ്ഞു.

കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഭാരവാഹികളായ വിദ്യാധരൻപിള്ള, കബീർ ദാസ്, രവീന്ദ്രൻ നായർ, ജോഷി ബാബു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഉപജില്ലാ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ആറ്റിങ്ങൾ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് ഉപഹാരം നൽകി. ലയൺസ് ക്ലബിനും യു - ടെക് അക്കാഡമിക്കും ബഹുമുഖ പ്രതിഭയായ ജുബിരാജ സേനനും അടൂർ പ്രകാശ് എം.പി കേരളകൗമുദി ഉപഹാരം നൽകി ആദരിച്ചു. കേരളകൗമുദി അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ സുധി നന്ദനം സ്വാഗതവും ലേഖകൻ ബൈജു മോഹൻ നന്ദിയും പറഞ്ഞു.