തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,മെഡിസെപ്പിലെ അപാകത പരിഹരിക്കുക, പി.എസ്.സി പട്ടികയിൽ നിന്ന് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. നഴ്സസ് യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തി.
ധർണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരീനാഥൻ, വിവിധ സംഘടനാ ഭാരവാഹികളായ ചവറ ജയകുമാർ, എ.എം.ജാഫർഖാൻ, ഭാരവാഹികളായ എസ്.എം.അനസ്, ആശ.എൽ, ബിജി.ആർ, ഷീബ.ഇ.ജി, ലീന.ഇ.ജെ, ബിജേഷ് തോമസ്, വിനു വിജയൻ തുടങ്ങിയവർ പങ്കെടുത്തു.