govvinnanasan-dinacharanam

ആറ്റിങ്ങൽ: മണമ്പൂർ നവകേരളം ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ പതിനൊന്നാമത് മണമ്പൂർ ഗോവിന്ദനാശാൻ ദിന സാഹിത്യ സമ്മേളനം എം.വി ഓഡിറ്റോറിയത്തിൽ സാഹിത്യ അക്കാഡമി ഉപാദ്ധ്യക്ഷൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. സമ്മേളനം കോവിലന് സമർപ്പിച്ചു. മണമ്പൂർ രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. സതീഷ് ബാബു പയ്യന്നൂരിന്റെ അകാല വിയോഗത്തിൽ യോഗം അനുശോചിച്ചു. ഡോ.എം.എ.സിദ്ദീഖ്, ഡോ.അജയൻ പനയറ, അഡ്വ.വക്കം ആർ.ജയപ്രകാശ്, പൗർണിമ എം.ജെ. എന്നിവർ സംസാരിച്ചു.പ്രസിഡന്റ് ബി.രതീഷ് കുമാർ സ്വാഗതവും സെക്രട്ടറി ഡി.ഭാസി നന്ദിയും പറഞ്ഞു.