
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ടെക്നിക്കൽ അംഗമായി കെ.എസ്.ഇ.ബി.യി മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബി. പ്രദീപ് ഇന്നലെ ചുമതലയേറ്റു. ജസ്റ്റീസ് മോഹനൻ, കേന്ദ്ര റെഗുലേറ്ററി കമ്മിഷൻ അംഗം,സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവർ അംഗങ്ങളായ സെലക്ഷൻ കമ്മിറ്റിയാണ് ബി.പ്രദീപിനെ റെഗുലേറ്ററി കമ്മിഷൻ അംഗമായി നിർദ്ദേശിച്ചത്. കഴിഞ്ഞയാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം ഇൗ ശുപാർശ അംഗീകരിച്ചു. ഇന്നലെ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ സാന്നിദ്ധ്യത്തിലാണ് ബി.പ്രദീപ് ചുമതലയേറ്റെടുത്തത്. കമ്മിഷൻ ചെയർമാനായി മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെയും തിരഞ്ഞെടുത്തു. ഇതോടെ കമ്മിഷനിൽ മൂന്ന് അംഗങ്ങളായി. കെ.എസ്.ഇ.ബിയിൽ ഇടത് അനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ ഭാരവാഹിയായിരുന്ന ബി.പ്രദീപ് എം.എം.മണി വൈദ്യുതിമന്ത്രിയായിരുന്ന കാലയളവിൽ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു.