തിരുവനന്തപുരം: റേഷൻ ജീവനക്കാരുടെ വേതന വർദ്ധനയ്ക്കായി കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ,(എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഡിസംബർ ഒന്നിന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കും.വേതനം വർദ്ധിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ധർണ . തുല്യ ജോലിക്ക് തുല്യവേതനം നൽകുക, എല്ലാ അംഗീകൃത റേഷൻ വിതരണക്കാരനും പ്രതിമാസം 30,000 രൂപ മിനിമം വേതനം നൽകുക, സെയിൽസ്മാന് സർക്കാർ വേതനം നൽകുക,റേഷൻ വിതരണ ജീവനക്കാരെ ഇ.പി.എഫ്, ഇ.എസ്.ഐ ,മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം . ധർണ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, ജനറൽ സെക്രട്ടറി പി.ജി. പ്രിയൻ കുമാർ എന്നിവർ അറിയിച്ചു.