
ബാലരാമപുരം: വടക്കേവിള രേവതി ഹോസ്‌പിറ്റൽ ഒന്നാം വാർഷികാഘോഷം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ ജിബിൻ അദ്ധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് കെയർ ഉപകരണ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാറും വാർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യചികിത്സയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനനും നിർവഹിച്ചു. സൗജന്യ ചികിത്സാ കാർഡ് വിതരണോദ്ഘാടനം എം.എച്ച്.സലീം നിർവഹിച്ചു. നവാഗതസംവിധായകനായ വിനോദ് നെട്ടത്താന്നിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. പാലിയേറ്റീവ് കെയർചികിത്സയുടെ ഭാഗമായി വടക്കേവിള കോവിൽവിളാകത്ത് മീനാക്ഷിക്ക് സൗജന്യമായി കട്ടിലും വടക്കേവിള എം.എം.മൻസിലിൽ ഷാജഹാന് എയർബെഡും,കാൻസർ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന പരുത്തിമഠം പുല്ലൈക്കോണം കീഴേമാവറത്തല വീട്ടിൽ സുലൈമാന് ചികിത്സാ ധനസഹായവും വിതരണം ചെയ്തു. നടക്കാൻ കഴിയാത്ത രണ്ട് പേർക്ക് വാക്കിംഗ് സിറ്റിക്കും വീൽചെയറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ കൈമാറി.