j

തിരുവനന്തപുരം: കേരളസർവകലാശാല 29 മുതൽ നടത്താനിരുന്ന എല്ലാ സി.ബി.സി.എസ്.എസ്/സി.ആർ./ന്യൂജെൻ ബിരുദ (തിയറി & പ്രാക്ടിക്കൽ) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മൂന്നാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം കോം മാർച്ച് 2022 സ്‌പെഷ്യൽ പരീക്ഷ ഡിസംബർ 6 ന് തുടങ്ങും.

ആറാം സെമസ്റ്റർ ബി.ടെക് മേയ് 2022 (2013 സ്‌കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ആന്റ് ഡ്രാഫ്റ്റിംഗ് ലാബ് (13608) പ്രാക്ടിക്കൽ പരീക്ഷ 2022 ഡിസംബർ 1ന് പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഫോർ വിമനിൽ വച്ച് നടത്തും.

ഏപ്രിലിൽ നടത്തിയ എം.എ. മലയാളം ആന്വൽ സ്‌കീം (സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി 2022 ഡിസംബർ 2 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വച്ച് നടത്തും.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവ വോസി ഡിസംബർ 7 മുതൽ തിരുവനന്തപുരം ഗവ.വിമൻസ് കോളേജിൽ വച്ച് നടത്തും.

ഡിസംബർ 5 ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി) സപ്ലിമെന്ററി പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി മേഴ്‌സിചാൻസ് (2011 സ്‌കീം - 2011 അഡ്മിഷൻ മുതൽ 2015 അഡ്മിഷൻ വരെ) പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ 30 വരെയും 150 രൂപ പിഴയോടെ ഡിസംബർ 3 വരെയും 400 രൂപ പിഴയോടെ ഡിസംബർ 6 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

എഡ്യൂക്കേഷൻ പഠനവകുപ്പിൽ എം.എഡ്. പ്രോഗ്രാമിന് എസ്.സി, എസ്.ടി സീറ്റുകൾ ഒഴിവുണ്ട്. 29 ന് രാവിലെ 10ന് വകുപ്പിൽ നേരിട്ട് എത്തണം.