
പാറശാല: മറ്റുള്ളവരെ സഹായിക്കേണ്ടത് ജാതിയോ മതമോ നോക്കാതെയായിരിക്കണമെന്നും മതത്തെ ഇഷ്ടപ്പെടാത്ത നാടുകളിൽപ്പോലും സെന്റ് വിൻസന്റ് ഡി. പോൾ സൊസൈറ്റി വ്യാപിച്ചതിന്റെ മുഖ്യകാരണം ഈ കാഴ്ചപ്പാടാണെന്നും പുനലൂർ രൂപത ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ. പാറശാല നെടുവാൻവിള ഹോളി ട്രിനിറ്റി ദേവാലയത്തിലെ ഹോളി ട്രിനിറ്റി കോൺഫറൻസ് സിൽവർ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏവരെയും സഹോദരങ്ങളെപ്പോലെ കാണാനാണ് വിശുദ്ധ വിൻസന്റ് ഡി. പോൾ ആവശ്യപ്പെട്ടതെന്നും അത് തന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്കു കാണിച്ചു കൊടുത്തതായും അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ.ജോസഫ് ഷാജി അദ്ധ്യക്ഷത വഹിച്ചു.മോൺ. വിൻസന്റ് കെ.പീറ്റർ, മുൻ എം.എൽ.എ എ.ടി.ജോർജ്, സിൽവർ ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ എം.വർഗീസ്, സെൻട്രൽ കൗൺസിൽ പ്രസിഡന്റ് റോബിൻ സെൽവരാജ്, കോൺഫറൻസ് സെക്രട്ടറി ടി.സെലസ്റ്റിൻ രാജ്, സിസ്റ്റർ മേഴ്സി, ജെ.ഐ.സന്തോഷ് കുമാർ, ടി.ആർ.അജിത് കുമാർ, എസ്.ലില്ലി, ടി.പ്രേം, ജി.അജീഷ്, എൻ.പ്രവീൺ, ടി.സി.ഷീലാറാണി, എൽ.സുനി എന്നിവർ സംസാരിച്ചു. സെൻട്രൽ കൗൺസിലിന്റെയും കോൺഫറൻസിന്റെയും മുൻ പ്രസിഡന്റുമാരായ പി.സെബാസ്റ്റ്യൻ, എ.ബാലരാജ്, നേശമണി, റോബിൻ സെൽവരാജ്, എം.വർഗീസ് എന്നിവരെ ആദരിച്ചു. ആർ.സത്യനേശൻ സ്മാരക എൻഡോവ്മെന്റ്, വിദ്യാജ്യോതി പദ്ധതി, സ്ഥിരനിക്ഷേപ പദ്ധതി എന്നിവയ്ക്കും ബിഷപ് തുടക്കം കുറിച്ചു. സഹായ വിതരണ സമ്മേളനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാറശാല പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത, നെയ്യാറ്റിൻകര രൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.അനിൽകുമാർ, സെൻട്രൽ കൗൺസിൽ സെക്രട്ടറി അഡ്വ.പി.സി.വിജയകുമാർ, വൈ.കെ.വിമലാംബിക, സി.അലക്സ്, എസ്.എ.റോസ്മേരി എന്നിവർ സംസാരിച്ചു.