
തിരുവനന്തപുരം: പേട്ട - ആനയറ റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പൊളിക്കൽ പ്രവൃത്തികളുടെ ഉദ്‌ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 500ഓളം കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നത്. റോഡ് വികസനത്തിനായി 700ഓളം പേരിൽ നിന്നുമാണ് ഭൂമി സർക്കാർ ഏറ്റെടുത്തത്. കിഫ്ബിയിൽ നിന്ന് 133 കോടി രൂപ ചെലവഴിച്ചുള്ളതാണ് പദ്ധതി. എത്രയും വേഗം കെട്ടിടങ്ങൾ പൊളിച്ചുമാറ്റി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.