snehaveed

മുടപുരം :ഡി.വൈ.എഫ്.ഐ മംഗലപുരം മേഖല കമ്മിറ്റിയും ശ്യം കണിയാപുരവും ചേർന്ന് നിർദ്ധനനായ ഡി.വൈ.എഫ്.ഐ പ്രവർത്തകന് നിർമ്മിച്ച് നൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ സി.പി.എം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി നിർവഹിച്ചു.ഡി.വൈ.എഫ്.ഐ മംഗലപുരം ബ്ലോക്ക്‌ സെക്രട്ടറി വിധീഷ്,പ്രസിഡന്റ് പ്രവീൺ, ട്രഷറർ അവീഷ്,മേഖല സെക്രട്ടറി മിഥുൻ മുല്ലശേരി,പ്രസിഡന്റ് ബിജോയ്,സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം. ജലീൽ, സുനിൽ കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുൽ സലാം,ആർ.ജയൻ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി വേങ്ങോട് മധു,വാലികോണം ബ്രാഞ്ച് സെക്രട്ടറി ബിനു എന്നിവർ പങ്കെടുത്തു.