
കല്ലറ:വനിത ശിശു വികസന വകുപ്പിന്റെയും പാങ്ങോട് ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഭിന്ന ശേഷി കുട്ടികൾക്കായുള്ള കലാ കായിക ഉത്സവം വട്ടകരിക്കകം ബഡ്സ് സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ചക്കമല ഷാനവാസ് സ്വാഗതം പറഞ്ഞു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.എം റാസി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.റജീന,ബ്ലോക്ക് മെമ്പർ മഞ്ജുസുനിൽ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പുളിക്കര,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള,വാർഡ് മെമ്പർമാരായ ഗിരിപ്രസാദ്,ദിലീപ്,ഫാത്തിമ്മ,മഞ്ജുള,ലളിതകുമാരി,റീന,ശ്രീലത, സിമി,ഐ.സി.ഡി.എസ് സൂപ്പർ വൈസർ അംബിക അന്തർജ്ജനം,അങ്കണവാടി ടീച്ചർമാർ ,ഹരിതകർമ്മ സേനാ പ്രവർത്തകർ,മറ്റു വിശിഷ്ട വ്യക്തികൾ,ഗ്രാമനിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.